ഇന്‍ഫോസിസ് തിരുവനന്തപുരത്ത്?
തിരുവനന്തപുരം: ഇന്‍ഫോസിസിന് കൊച്ചിയേക്കാള്‍ താല്പര്യം തിരുവനന്തപുരത്തോടാണെന്ന് അറിയുന്നു. കേരളത്തില്‍ കേന്ദ്രം തുടങ്ങാന്‍ കൊച്ചിയും തിരുവനന്തപുരവും സന്ദര്‍ശിച്ച ഇന്‍ഫോസിസ് സംഘത്തിന് കൂടുതല്‍ ചായ്വ് തിരുവനന്തപുരത്തോടാണ്.
സാധാരണ എവിടെയും സ്വന്തം സ്ഥലമെടുത്ത ശേഷം മനോഹരമായ കാമ്പസ് നിര്‍മ്മിക്കലാണ് ഇന്‍ഫോസിസിന്റെ രീതി. എന്നാല്‍ കേരളത്തില്‍ കാമ്പസ് നിര്‍മ്മിക്കാവുന്ന സ്ഥലങ്ങളുടെ കാര്യത്തില്‍ ഇന്‍ഫോസിസ് തീരുമാനമെടുത്തിട്ടില്ല. തല്ക്കാലം തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പുതുതായി പണിതീര്‍ന്ന ഭവാനി കെട്ടിടത്തിലെ 55,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു നില വാടകയ്ക്കെടുത്തേക്കും എന്നാണറിയുന്നത്.
കായല്‍ക്കരയിലുള്ള സ്ഥലങ്ങളാണ് ഇന്‍ഫോസിസ് നോക്കുന്നത്. തിരുവനന്തപുരത്ത് വേളി,ആക്കുളം കായലുകളുടെ കരയിലുള്ള സ്ഥലങ്ങളാണ് ഇപ്പോള്‍ പരിഗണനിയില്‍.












Click it and Unblock the Notifications