മുഖ്യമന്ത്രി ഉപവാസം തുടങ്ങി
തിരുവനന്തപുരം: ഇടതുമുന്നണിയുടെ അക്രമ സമരത്തിനെതിരെ മുഖ്യമന്ത്രി എ. കെ. ആന്റണി ഉള്‍പ്പെടെയുള്ള ഐക്യമുന്നണി നേതാക്കള്‍ നടത്തുന്ന ഉപവാസം പാളയം യുദ്ധസ്മാരകത്തില്‍ ആരംഭിച്ചു.
എട്ട് മണിക്കൂര്‍ നേരത്തേക്കാണ് ഉപവാസം. മുത്തങ്ങ സംഭവത്തെ ചൊല്ലി ഇടതുമുന്നണി നടത്തിയ അക്രമാസക്ത സമരത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ പൊതുഅഭിപ്രായം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപവാസം.
മുഖ്യമന്ത്രിയോടൊപ്പം കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനും ഐക്യമുന്നണി കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും ഐക്യമുന്നണി ഘടകകക്ഷി നേതാക്കളും എം എല്‍ എമാരും ഉപവാസം നടത്തുന്നുണ്ട്.
ഇടതുമുന്നണി സമരത്തിനെതിരെ ഉമ്മന്‍ചാണ്ടി കാസര്‍കോട് നിന്ന് ആരംഭിച്ച കേരള രക്ഷായാത്ര മാര്‍ച്ച് 25 ചൊവാഴ്ച പാറശാലയില്‍ ആരംഭിക്കും.












Click it and Unblock the Notifications