ബസ്രയില്‍ കനത്ത ബോംബാക്രമണം
ദോഹ: തെക്കന്‍ ഇറാഖിലെ ബസ്ര നഗരം യുഎസ്-ബ്രിട്ടീഷ് സേനയ്ക്ക് ഇനിയും കീഴടക്കാനായിട്ടില്ല. ഇതോടെ യുഎസ് ബോംബര്‍ വിമാനങ്ങള്‍ കനത്ത ബോംബാക്രമണം ബസ്രയില്‍ നടത്തുകയാണ്.
ഇതിന്റെ ചിത്രങ്ങള്‍ ഖത്തറിലെ അല്‍ ജസീറ ടെലിവിഷന്‍ മാര്‍ച്ച് 24 തിങ്കളാഴ്ച സംപ്രേഷണം ചെയ്തു. കറുത്ത പുകപടലങ്ങള്‍ ഉയരുന്ന ബസ്ര നഗരത്തിന്റെ ചിത്രം വേദനിപ്പിക്കുന്നതായിരുന്നു. ബസ്ര നഗരത്തിന്റെ പടിഞ്ഞാറുള്ള അല്‍ സുബീര്‍ പാലത്തിനരികിലും ബോംബാക്രമണമുണ്ടായതായി അല്‍ ജസീറ ലേഖകന്‍ പറഞ്ഞു. ബസ്രയിലെ ഏതാനും എണ്ണപ്പാടങ്ങള്‍ കത്തിയമരുന്നതായി കണ്ടെന്നും ലേഖകന്‍ പറയുന്നു.












Click it and Unblock the Notifications