യുഎസ് മിസ്സില്‍ യാത്രാബസില്‍ പതിച്ചു
ഡമാസ്കസ്: യുദ്ധഭൂമിയില്‍ നിന്നും യാത്രക്കാരുമായി പോകുന്ന ബസ്സിനു നേരെ യുഎസ് മിസ്സില്‍ പതിച്ചു. ഇറാഖി അതിര്‍ത്തിയില്‍ വച്ചാണ് സംഭവം. യാത്രക്കാരായ അഞ്ച് സിറിയക്കാര്‍ കൊല്ലപ്പെട്ടതായി സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സാധാരണപൗരന്മാര്‍ക്കെതിരെ ആക്രമണം നടത്തില്ലെന്ന യുഎസ് വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ ആക്രമണം. ഇതിനോട് യുഎസ് സൈനികവൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സിറിയക്കാരായ ഏതാനും പേരായിരുന്നു ബസിലെ യാത്രക്കാര്‍. പരിക്കേറ്റവരെ സിറിയ-ഇറാഖ് അതിര്‍ത്തിയിലുള്ള സിറിയക്കാര്‍ നടത്തുന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുഎസ് ഇറാഖിന് നേരെ നടത്തുന്ന സൈനിക നടപടിയെ എതിര്‍ക്കുന്ന രാജ്യമാണ് സിറിയ. യുദ്ധം അവസാനിപ്പിച്ച് പ്രശ്നപരിഹാരത്തിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടാനുള്ള ആവശ്യം സിറിയ ആവര്‍ത്തിച്ചു.












Click it and Unblock the Notifications