യുഎസ് ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടു
ബാഗ്ദാദ്: ഒരു യുഎസ് ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതായി ഇറാഖിന്റെ അവകാശവാദം. ഇതിന്റെ ചിത്രങ്ങളും മാര്‍ച്ച് 24 തിങ്കളാഴ്ച ഇറാഖി ടിവിയില്‍ കാണിച്ചു.
തോക്കേന്തിയ ഏതാനും ഇറാഖി പടയാളികള്‍ വീണുകിടക്കുന്ന ഹെലികോപ്റ്ററിന് ചുറ്റുമായി കാവല്‍ നില്ക്കുന്നതായും ടിവിയില്‍ കാണിച്ചു. ഇറാഖി ടിവിയുടെ ലേഖകന് അഭിമുഖം നല്കിയതിന് ശേഷം ഇറാഖി പടയാളികള്‍ ഒന്നടങ്കം തോക്കേന്തി സദ്ദാം ഹുസൈനും ഇറാഖിനും വേണ്ടി മുദ്രാവാക്യം വിളിക്കുന്നതും ടിവിയില്‍ കാണിച്ചു.
വെടിവെച്ചിട്ടതായി പറയുന്ന ഈ വിമാനം ബാഗ്ദാദില്‍ നിന്ന് ഏകദേശം 15 മൈല്‍ അകലെയായിരിക്കണമെന്ന് സിഎന്‍എന്‍ വാര്‍ത്താ ഏജന്‍സി പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് യുഎസ് സൈനികവൃത്തങ്ങളില്‍ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ല.












Click it and Unblock the Notifications