ജെറ്റ് എയര്‍വേയ്സും നിരക്ക് കൂട്ടി
ദില്ലി: ഇന്ത്യന്‍ എയര്‍ലൈന്‍സിന് പിന്നാലെ ജെറ്റ് എയര്‍വേയ്സും ടിക്കറ്റ് നിരക്ക് കൂട്ടി. 26 മുതല്‍ 15 ശതമാനം വരെയാണ് വര്‍ധന വരുത്തിയിരിക്കുന്നത്.
ഇന്ധനവിലയിലെ വര്‍ധനമൂലമാണിതെന്ന് ജെറ്റ് എയര്‍വെയ്സ് അറിയിച്ചു. നേരത്തെ ഇന്ത്യന്‍ എയര്‍ലൈന്‍സ് 20 ശതമാനം വരെ യാത്രാനിരക്കില്‍ വര്‍ധന വരുത്തിയിരുന്നു.
യുദ്ധകാലത്ത് പെട്ടെന്നുള്ള ടിക്കറ്റ് നിരക്ക് വര്‍ധന ഗള്‍ഫിലുള്ള മലയാളികള്‍ക്ക് ഇരുട്ടടിയായി. കുവൈത്തില്‍ നിന്നും പലരും ടിക്കറ്റ് നിരക്ക് വര്‍ധിച്ചതുമൂലം നാട്ടിലേക്ക് മടങ്ങാനാവാതെ വിഷമിക്കുന്നു. യുദ്ധം മൂലം മടങ്ങിവരുന്നവര്‍ക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ടിക്കറ്റ് നിരക്കില്‍ ് 20 ശതമാനം ഇളവനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം ദില്ലി സന്ദര്‍ശിച്ച പ്രവാസി കാര്യമന്ത്രി എം.എം. ഹസ്സന്‍ കേന്ദ്ര വ്യോമയാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഈ ആവശ്യം ഇതുവരെയും പരിഗണിച്ചിട്ടില്ല.












Click it and Unblock the Notifications