കശ്മീര്‍ കൊലയ്ക്ക് പിന്നില്‍ പാകിസ്ഥാന്‍
വ്യോമസേനാ വിമാനത്തില്‍ നിന്ന് : ജമ്മു കശ്മീരില്‍ 24 കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല നടത്തിയതിന് പിന്നില്‍ പാകിസ്ഥാനാണെന്ന് ഉപ പ്രധാനമന്ത്രി എല്‍. കെ. അദ്വാനി ആരോപിച്ചു.
സംഭവം നടന്ന കശ്മീരിലെ നന്ദിമാര്‍ഗിലേയ്ക്കുള്ള യാത്രാ മധ്യേയാണ് ഉപപ്രധാനമന്ത്രി പാകിസ്ഥാനെ പേരെടുത്തു പറയാതെ കുറ്റപ്പെടുത്തിയത്. ഇതിന് കാരണം നമ്മുടെ അയല്‍ക്കാരാണ്. സംസ്ഥാനത്ത് ആക്രമം നടത്തുന്നതിന്റെ മുഖ്യ കാരണം അവരാണെന്ന് അദ്വാനി പറഞ്ഞു. നമ്മുടെ അയല്‍ രാജ്യമാണ് കശ്മീരിലെ അസ്വസ്ഥതയ്ക്ക് പൂര്‍ണ്ണമായും കാരണക്കാര്‍. അദ്വാനി പറഞ്ഞു.
പ്രധാനമായും കേന്ദ്ര സര്‍ക്കാരാണ് കശ്മീരിലെ സുരക്ഷാ സന്നാഹങ്ങള്‍ നോക്കുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ സഹായവും ഉണ്ട്. സംസ്ഥാനത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി മുഫ്ത്തി മുഹമ്മദ് സെയ്ദുമായി സംസാരിയ്ക്കുമെന്ന് അദ്വാനി പറഞ്ഞു.
താരതമ്യേന ആക്രമണങ്ങള്‍ കുറഞ്ഞ ജമ്മുവിലേയ്ക്കും ദില്ലിയിലേയ്ക്കും കുടിയേറിയ കശ്മീരി പണ്ഡിറ്റുകളെ പോലും ഞെട്ടിപ്പിയ്ക്കുന്നതാണ് ഈ ആക്രമണം.












Click it and Unblock the Notifications