Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താലുകളെ ജനം എതിര്‍ക്കണം: ആന്റണി

തിരുവനന്തപുരം: ഹര്‍ത്താലുകളെ ജനങ്ങള്‍ എതിര്‍ക്കുന്ന അവസ്ഥ കേരളത്തില്‍ വരണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കേരള രക്ഷാ യാത്ര പാറശാലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവയാണ് ഈ ഹര്‍ത്താലുകള്‍. ഇതിനെതിരെ ജന മനസ്സാക്ഷി ഉണരണമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. പ്രതിപക്ഷം ഇക്കഴിഞ്ഞ ഹര്‍ത്താല്‍ നടത്തിയത് പത്താം ക്ലാസിന്റേയും പന്ത്രണ്ടാം ക്ലാസിന്റേയും പൊതുപരീക്ഷ നടക്കുമ്പോഴായിരുന്നു. കുട്ടികള്‍ പരീക്ഷയ്ക്ക് എത്താന്‍ പോലും വിഷമിച്ചു. ഇനിയും കേരളത്തില്‍ ഇത്തരം സാഹചര്യത്തില്‍ ഹര്‍ത്താല്‍ നടത്തുന്ന അവസ്ഥ ഉണ്ടാവരുത്. ഇത്തരം ഹര്‍ത്താലുകള്‍ക്കെതിരെ നിയമ നടപടി തന്നെ സ്വീകരിയ്ക്കേണ്ടതുണ്ട്.

ആരോടും ഏറ്റു മുട്ടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അക്രമ സമരങ്ങളിലൂടെ അരാജകത്വം സൃഷ്ടിയ്ക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് ആന്റണി വിമര്‍ശിച്ചു. ഹര്‍ത്താല്‍ ക്രൂരമാണെന്ന് തന്നെയാണ് സര്‍ക്കാരിന്റെ അഭിപ്രായം.

ഹര്‍ത്താല്‍ പൂര്‍ണമായും നിരോധിക്കുന്നതിനെക്കുറിച്ച് ജനങ്ങളോട് അഭിപ്രായം ചോദിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+