വിമാനനിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെടും: ആന്റണി
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ എയര്‍ലൈന്‍സും എയറിന്ത്യയും വിമാനടിക്കറ്റ് നിരക്കില്‍ 20 ശതമാനം വര്‍ധന വരുത്തിയത്. ഈ പ്രശ്നം കേന്ദ്രവ്യോമയാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. - മുഖ്യമന്ത്രി പറഞ്ഞു.
ഗള്‍ഫ് യുദ്ധം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന സംസ്ഥാനം കേരളമാണ്. ഗള്‍ഫ് മേഖലയില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേരളമാണ് ആദ്യമായി കേന്ദ്രത്തിലേക്ക് മന്ത്രിസംഘത്തെ അയച്ചത്. - ആന്റണി അഭിപ്രായപ്പെട്ടു.
ഇറാഖ് യുദ്ധം കേരളത്തെ മോശമായി ബാധിക്കും. കേരളത്തിന്റെ വ്യാപാരം, കൃഷി, കയറ്റുമതി, വ്യവസായം തുടങ്ങി എല്ലാ മേഖലകള്‍ക്കും ആഘാതമേല്ക്കും. ദില്ലിയിലേക്ക് തിരിക്കുന്ന ആന്റണി ഇക്കാര്യത്തിനായി പ്രധാനമന്ത്രിയെ കാണുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ആന്റണിയുടെ മറുപടി.
കോണ്‍ഗ്രസ് ബ്ലോക്ക് തല നേതൃസമ്മേളനത്തില്‍ പങ്കെടുക്കാനാണ് ദില്ലിക്ക് പോകുന്നത്. അതിനിടയില്‍ കേരളത്തിന്റെ വിവിധപ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിമാരെ പലരെയും കാണും. - ആന്റണി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് ശേഷം അധികം വൈകാതെ ആന്റണി ദില്ലിക്ക് തിരിച്ചു.












Click it and Unblock the Notifications