ആദിവാസികള്‍ക്ക് ഭൂമി കണ്ടെത്താന്‍ സമിതി
തിരുവനന്തപുരം: ആദിവാസികള്‍ക്ക് നല്‍കുന്നതിന് ഭൂമി കണ്ടെത്തുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഒരു മാസത്തിനകം ഭൂമി കണ്ടെത്തുന്നത് സംബന്ധിച്ച് വിവരം നല്‍കുന്നതിന് വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുത്തങ്ങ സംഭവത്തെ കുറിച്ചുള്ള മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ തള്ളിയെന്ന വാദം ശരിയല്ല.
മുത്തങ്ങയില്‍ മാനസികാഘാതം നേരിട്ട കുട്ടികളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications