യുദ്ധം ചാവക്കാട്ട് മ്ലാനത പടര്‍ത്തുന്നു
തൃശൂര്‍: ഇറാക്ക് യുദ്ധം മിനി ഗള്‍ഫ് എന്നറിയപ്പെടുന്ന ചാവക്കാട്ടെ ഗള്‍ഫ് കുടുംബങ്ങളില്‍ മ്ലാനത പടര്‍ത്തിയിരിക്കുന്നു.
കുവൈത്തില്‍ എല്ലാവരും സുരക്ഷിതരാണെന്ന് അവിടെ നിന്നെത്തിയര്‍ പറയുന്നുണ്ടെങ്കിലും മിസൈലുകള്‍ വീഴുന്ന നഗരത്തില്‍ കഴിയുന്ന ഉറ്റവരെ കുറിച്ചുള്ള ആശങ്കയാണ് ചാവക്കാട്ടുകാര്‍ക്ക്.
ചാവക്കാട്ടെ ഒരു കുടുംബത്തിലെ ഒരാളെങ്കിലും ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ഗള്‍ഫ് പണം ഈ പ്രദേശത്തിന് ഏറെ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്.
ഗള്‍ഫില്‍ നിന്നും ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലും മാസത്തിലെത്തുന്നത് 200 കോടിയോളം രൂപയാണെന്നാണ് ബാങ്കിംഗ് വൃത്തങ്ങള്‍ പറയുന്നത്. ഇവിടുത്തെ ബാങ്ക് ശാഖകളിലെല്ലാം വന്‍തുകയുടെ എന്‍ ആര്‍ ഐ അക്കൗണ്ടുകളുണ്ട്.
91ലേതു പോലെ സ്ഥിതി വഷളല്ലെങ്കിലും യുദ്ധം നീണ്ടുനിന്നാല്‍ തങ്ങളുടെ ഉറ്റവര്‍ സുരക്ഷിതമായി തിരിച്ചെത്തുമോയെന്ന ഭീതി ചാവക്കാട്ടുകാര്‍ക്കുണ്ട്. തിരിച്ചുവന്നാല്‍ തന്നെ അവിദഗ്ധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്.












Click it and Unblock the Notifications