മലബാര്‍ അതിരൂപത ജൂബിലി ആഘോഷിക്കുന്നു
കോഴിക്കോട്: മലങ്കര ഓര്‍ത്തഡോക്സ് മലബാര്‍ അതിരൂപത ഈ വര്‍ഷം വിവിധ പരിപാടികളോടെ സുവര്‍ണ ജൂബിലി ആഘോഷിക്കും.
മലബാര്‍ അതിരൂപതയുടെ കീഴിലുള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫാ. ഗീവര്‍ഗീസ് പുന്നോല അറിയിച്ചു.
40,000 രൂപ ചെലവ് വരുന്ന അമ്പത് വീടുകള്‍ പാവപ്പെട്ടവര്‍ക്ക് പണിതുകൊടുക്കും. സ്വയം തൊഴിലിന് സാമ്പത്തിക സഹായം നല്‍കുക, പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കുക എന്നീ പ്രവര്‍ത്തനങ്ങളും അതിരൂപത നടത്തും.
മാര്‍ച്ച് 27ന് കോഴിക്കോട് കത്തീഡ്രല്‍ ചര്‍ച്ചില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications