കുവൈത്ത് യാത്രയ്ക്ക് രണ്ടുപേര്‍ മാത്രം
നെടുമ്പാശേരി: നെടുമ്പാശേരിയില്‍ നിന്നും കുവൈത്തിലേക്ക് മാര്‍ച്ച് 24 തിങ്കളാഴ്ച പുറപ്പെടാന്‍ രണ്ട് പേര്‍ മാത്രം. ശിവകുമാര്‍, ഫിലോ ഔസേഫ് എന്നിവരാണ് യാത്രക്കാര്‍.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 975 വിമാനമാണ് ഉച്ചകഴിഞ്ഞ് 2.45ന് കുവൈറ്റിലേക്ക് പറന്നത്. 17 യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇതില്‍ 15 പേര്‍ യാത്ര റദ്ദാക്കി.
യുദ്ധം തുടങ്ങിയതിന് ശേഷം കുവൈറ്റിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 90 ശതമാനം കുറവുണ്ട്. യാത്രക്കാര്‍ കുറഞ്ഞതുകൊണ്ട് പക്ഷെ സര്‍വീസ് റദ്ദാക്കില്ലെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് പറയുന്നു.












Click it and Unblock the Notifications