2500 മലയാളികള്‍ കുവൈത്തില്‍ നിന്ന് മടങ്ങി
തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍ യുദ്ധം തുടങ്ങിയതിന് ശേഷം 2500 ഓളം മലയാളികള്‍ കുവൈത്തില്‍ നിന്നും കേരളത്തില്‍ മടങ്ങിയെത്തിയിട്ടുണ്ടെന്ന് പ്രവാസികാര്യമന്ത്രി എം. എം. ഹസ്സന്‍ അറിയിച്ചു.
1991ലെ യുദ്ധക്കാലത്തേതുപോലെ ഭയപ്പെടാനുള്ള സ്ഥിതി ഇപ്പോഴില്ലെന്ന് മന്ത്രി പറഞ്ഞു. തിങ്കളാഴ്ച കുവൈത്തില്‍ നിന്നെത്തിയ വിമാനത്തില്‍ 85 സീറ്റുകള്‍ ഒഴിവായിരുന്നു.
വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ തിരിച്ചെത്തുന്നതിന്റെ തിരക്കുണ്ടാവുകയാണെങ്കില്‍ അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.
ഗള്‍ഫ് മേഖലയിലെ മലയാളികളെ കുറിച്ച് വിവരം നല്‍കുന്നതിന് ദില്ലിയിലെ കേരള ഹൗസിലും തിരുവനന്തപുരത്തും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്. ഇതുവരെ 700ഓളം കോളുകള്‍ കണ്‍ട്രോള്‍ റൂമുകളില്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications