ആദിവാസികള്‍ക്ക് ഭൂമി നല്കാന്‍ സമിതി
തിരുവനന്തപുരം: ആദിവാസികള്‍ക്ക് ഭൂമി കണ്ടെത്തി നല്കാന്‍ ചീഫ് സെക്രട്ടറി കണ്‍വീനറായി സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. മാര്‍ച്ച് 25 ചൊവാഴ്ച മന്ത്രിസഭായോഗതീരുമാനങ്ങള്‍ അറിയിക്കാനുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മാസത്തിനുള്ളില്‍ എവിടെയൊക്കെ ഭൂമി ലഭിക്കുമെന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് സമിതി കണ്ടെത്തും. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. - ആന്റണി പറഞ്ഞു.
സമിതി തയ്യാറാക്കിയ ഭൂമിയുടെ പട്ടിക സര്‍ക്കാര്‍ പരിശോധിക്കും. ഇക്കാര്യത്തിനായി നേരത്തെ നിയോഗിക്കപ്പെട്ട ട്രൈബല്‍ മിഷന്‍ നിര്‍ദ്ദേശിച്ച വനഭൂമി ആദിവാസികള്‍ക്ക് നല്കില്ല. 31,500 ഏക്കര്‍ വനഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യാനായി വിട്ടുനല്കാന്‍ കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. - മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications