അക്രമം: കണ്ണൂരില്‍ 28 പേര്‍ കൂടി പിടിയില്‍
കണ്ണൂര്‍: എല്‍ ഡി എഫിന്റെ എസ് പി ഓഫീസ് മാര്‍ച്ചിലെ അക്രമത്തോട് അനുബന്ധിച്ച് കണ്ണൂര്‍ ജില്ലയിലെ 28 സി പി എം പ്രവര്‍ത്തകരെ കൂടി പൊലീസ് അറസ്റ് ചെയ്തു.
കണ്ണൂരില്‍ 12ഉം ധര്‍മടത്ത് മൂന്നും കതിരൂരില്‍ മൂന്നും പയ്യന്നൂരില്‍ മൂന്നും ശ്രീകണ്ഠാപുരത്ത് മൂന്നും പാനൂരില്‍ നാലും പേരെയാണ് അറസ്റ് ചെയ്തത്. പൊലീസ് ജീപ്പ് കത്തിച്ച കേസിലാണ് പാനൂരില്‍ നാല് പേര്‍ അറസ്റിലായത്.
ഹര്‍ത്താല്‍ ദിനമായ മാര്‍ച്ച് 18ന് പുലര്‍ച്ചെയാണ് പാനൂരില്‍ പൊലീസ് ജിപ്പ് കത്തിച്ചത്. തലേ ദിവസം എസ് പി ഓഫീസ് മാര്‍ച്ചിനെ തുടര്‍ന്ന് കണ്ണൂര്‍ നഗരത്തില്‍ ഭീകരാന്തരീക്ഷമായിരുന്നു.












Click it and Unblock the Notifications