Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ടു

തിരുവനന്തപുരം: മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാം മെഡിക്കല്‍ ഷോപ്പുകളും മരുന്ന് വിതരണ ഡിപ്പോകളും മാര്‍ച്ച് 25 ചൊവാഴ്ച അടച്ചിട്ടു.

മരുന്ന് വിതരണക്കാര്‍ക്കും ജനത്തിനും ഒരുപോലെ കടുത്ത സാമ്പത്തിക ഭാരം വരുത്തിവയ്ക്കുന്ന മൂല്യവര്‍ധിത നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിടുന്നത്.

മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നതോടെ മരുന്നുകളുടെ വില ആറ് ശതമാനത്തോളം വര്‍ധിക്കുമെന്ന് ഓള്‍ കേരള കെമിസ്റ്സ് ആന്റ് ഡ്രഗ്ഗിസ്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എ. എന്‍. മോഹനന്‍ ചൂണ്ടിക്കാട്ടി.

മൂല്യവര്‍ധിത നികുതി ബില്ലിന്റെ നാലാമത്തെയും അഞ്ചാമത്തെയും പട്ടികയില്‍ നിന്ന് മരുന്നുകളെ ഒഴിവാക്കുകയാണെങ്കില്‍ വിലവര്‍ധനവും ഒഴിവാക്കാനാവും. മദ്യത്തിന് നല്‍കുന്ന പരിഗണന സര്‍ക്കാര്‍ മരുന്നുകള്‍ക്ക് നല്‍കുന്നില്ല. സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെങ്കില്‍ അടുത്ത മാസം മുതല്‍ മരുന്നുകള്‍ക്ക് ദൗര്‍ലഭ്യമുണ്ടാവുമെന്ന് മോഹനന്‍ താക്കീത് നല്‍കി.

അതേ സമയം ഏപ്രില്‍ ഒന്ന് മുതല്‍ മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് പിന്നോക്കം പോവില്ലെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞു. ഏപ്രില്‍ മുതല്‍ രാജ്യത്ത് എല്ലായിടത്തും മൂല്യ വര്‍ധിത നികുതി നിലവില്‍ വരുമെന്നും കേരളത്തിന് മാത്രമായി അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+