നടന്‍ പ്രേമചന്ദ്രന്‍ അന്തരിച്ചു
തൃശൂര്‍: നാടക ചലച്ചിത്ര നടന്‍ പ്രേമചന്ദ്രന്‍ അന്തരിച്ചു. മാര്‍ച്ച് 25 ചൊവാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം.
അസുഖം മൂലം തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
പരേതനായ നടനും കവിയുമായ പ്രേംജിയുടെ മകനാണ് പ്രേമചന്ദ്രന്‍. അഛന്റെ പാതയില്‍ സഞ്ചരിച്ച് പ്രേമചന്ദ്രന്‍ ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പ്രേമചന്ദ്രന്റെ പാഥേയത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ മലയാള ചാനലുകളില്‍ സംപ്രേഷണം ചെയ്തുവരുന്ന പല സീരിയലുകളിലും പ്രേമചന്ദ്രന്‍ അഭിനയിക്കുന്നുണ്ട്. മൂന്ന് തവണ മികച്ച നാടക നടനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയിട്ടുണ്ട്.
ഭാര്യ ശാന്ത. മകന്‍ നവീന്‍. ഏഷ്യാനെറ്റ് അസോസിയേറ്റ് എഡിറ്റര്‍ നീലന്‍, ഇന്ദചൂഡന്‍, ഹരീന്ദ്രനാഥ്, ഡോ. സതി എന്നിവരാണ് സഹോദരങ്ങള്‍.












Click it and Unblock the Notifications