പ്രേമചന്ദ്രന് കണ്ണീരോടെ വിട
തൃശൂര്‍: നാടക ചലച്ചിത്ര നടന്‍ പ്രേമചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തി. രാവിലെ മൃതദേഹം കിടത്തിയിരുന്ന തൃശൂരിലെ വീട്ടില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ എത്തി.
വൈകുന്നേരം കൂര്‍ക്കഞ്ചേരിയിലെ വടൂക്കര ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു. സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനും നൂറുകണക്കിനാളുകള്‍ എത്തി.
രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അന്ത്യമുണ്ടായത്. മാര്‍ച്ച് 25 ചൊവാഴ്ച രാവിലെ 9.30 ഓടെ തൃശൂര്‍ വെസ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
പരേതനായ നടനും കവിയുമായ പ്രേംജിയുടെ മകനാണ് പ്രേമചന്ദ്രന്‍. അഛന്റെ പാതയില്‍ സഞ്ചരിച്ച് പ്രേമചന്ദ്രന്‍ ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പ്രേമചന്ദ്രന്റെ പാഥേയത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ മലയാള ചാനലുകളില്‍ സംപ്രേഷണം ചെയ്തുവരുന്ന പല സീരിയലുകളിലും പ്രേമചന്ദ്രന്‍ അഭിനയിക്കുന്നുണ്ട്. മൂന്ന് തവണ മികച്ച നാടക നടനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയിട്ടുണ്ട്.
ഭാര്യ ശാന്ത. മകന്‍ നവീന്‍. ഏഷ്യാനെറ്റ് അസോസിയേറ്റ് എഡിറ്റര്‍ നീലന്‍, ഇന്ദചൂഡന്‍, ഹരീന്ദ്രനാഥ്, ഡോ. സതി എന്നിവരാണ് സഹോദരങ്ങള്‍.












Click it and Unblock the Notifications