കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഓണ്‍ലൈനില്‍ ട്രെയിന്‍ ടിക്കറ്റ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം കേരളത്തില്‍ തുടങ്ങി. മാര്‍ച്ച് 25 ചൊവാഴ്ചയാണ് ഈ സംവിധാനം ഉദ്ഘാടനം ചെയ്യപ്പെട്ടത്.

കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, തിരുവല്ല, ആലുവ, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇപ്പോള്‍ ഈ സംവിധാനം ലഭ്യമാവുക. ഇന്ത്യന്‍ റെയില്‍വേയുടെ സഹോദരസ്ഥാപനമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐആര്‍സിടിസി) ആണ് ഈ സംവിധാനത്തിന്റെ ചുമതല.

പാലക്കാട്, കണ്ണൂര്‍, മാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് 27ന് ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം നിലവില്‍ വരുമെന്ന് ഐആര്‍സിടിസി ഗ്രൂപ്പ് മാനേജര്‍ ശ്രീറാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X