കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ തീവണ്ടിയപകടം ഒഴിവായി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: വടകര-തിക്കൊടി മേഖലയില്‍ വലിയൊരു തീവണ്ടി അപായം ഒഴിവായി. മാര്‍ച്ച് 25 ചൊവാഴ്ച റെയില്‍പാളത്തിലെ വിള്ളല്‍ കണ്ടെത്തിയ ഒരു വഴിയാത്രക്കാരന്‍ അത് ഉടനെ റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തിയത് രക്ഷയായി.

രണ്ട് ദീര്‍ഘദൂര യാത്രാട്രെയിനുകള്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് റെയില്‍വേയ്ക്ക് വിവരം ലഭിച്ചത്. ഉടനെ റെയില്‍വേ ജീവനക്കാരെത്തി റെയില്‍ട്രാക്കിലെ കേടുപാടുകള്‍ തീര്‍ത്തു.

പാലക്കാട് ഹെഡക്വാര്‍ട്ടേഴ്സ് ഡിവിഷനിലേക്കാണ് വഴിയാത്രക്കാരന്‍ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചത്. റെയില്‍പാളത്തിലെ വിള്ളല്‍ കാലാവസ്ഥയിലെ മാറ്റമോ സാങ്കേതിക പിഴവോ മൂലം ആകാമെന്ന് പിന്നീട് ദക്ഷിണറെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മാംഗ്ലൂര്‍-ലക്ഷദ്വീപ് എക്സ്പ്രസ്, കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ് പാസഞ്ചര്‍ എന്നീ വണ്ടികള്‍ ഇതുവഴി മിനിറ്റുകള്‍ കഴിഞ്ഞാല്‍ കടന്നുപോകേണ്ടതായിരുന്നു. കേടുപാടുകള്‍ സമയത്തിന് തീര്‍ത്തില്ലായിരുന്നെങ്കില്‍ ഈ വണ്ടികള്‍ പാളം തെറ്റുമായിരുന്നുവെന്ന് ഒരു ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാളങ്ങളിലെ വിടവുകള്‍ തീര്‍ക്കാനുള്ള മുന്‍കരുതല്‍ ജോലികള്‍ നടക്കുന്നതിനാല്‍ അടുത്ത ആറ് ദിവസത്തേക്ക് തിക്കൊടി -വടകര മേഖലയില്‍ തീവണ്ടികള്‍ വൈകിയോടേണ്ടിവരുമെന്ന് റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X