Get Updates
Get notified of breaking news, exclusive insights, and must-see stories!

രവീണയ്ക്ക് കൊല്ലം കോടതി നോട്ടീസയച്ചു

കൊല്ലം: പകര്‍പ്പാവകാശ നിയമം ലംഘിച്ചതിന് ഹിന്ദി നടി രവീണാ ടണ്ഡനും മറ്റ് രണ്ട് പേര്‍ക്കും നോട്ടീസ് അയയ്ക്കാന്‍ കൊല്ലം ജില്ലാ സെഷന്‍സ് ജഡ്ജി കെ. ചെന്താമരാക്ഷന്‍ ഉത്തരവിട്ടു.

രവീണാ ടണ്ഡന്‍ നിര്‍മിച്ച സ്റമ്പ്ഡ് എന്ന ഹിന്ദി ചിത്രത്തിന്റെ റിലീസിംഗും വിതരണവും തടയണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജ് വിദ്യാര്‍ഥി ഡി. സജീവ് നല്‍കിയ ഹര്‍ജിയിന്മേലാണ് ഉത്തരവ്.

മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിലെ കാമ്പസ് കോളത്തില്‍ 1999 ജൂലായ് അഞ്ചിന് പ്രസിദ്ധീകരിച്ച തന്റെ ഒരു ലേഖനത്തിലെ ആശയം കവര്‍ന്നാണ് സ്റമ്പ്ഡ് ഒരുക്കിയിരിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.

ഞങ്ങളോട് ക്ഷമിക്കുക എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മാധ്യമങ്ങള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച സൈനികരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തെ അവഗണിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളി ജയിക്കുമ്പോഴെല്ലാം ടീമംഗങ്ങളുടെ കുടുംബാംഗങ്ങളുടെ പ്രതികരണത്തിനും മറ്റും മാധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കുന്നു. സൈനികരെ മറന്ന് ക്രിക്കറ്റ് താരങ്ങളെ ആരാധിക്കുന്നതിന് കാര്‍ഗില്‍ രക്തസാക്ഷികളോട് മാപ്പ് ചോദിക്കുകയാണ് സജീവ് ലേഖനത്തില്‍.

തന്റെ ഈ ആശയമെടുത്താണ് സ്റമ്പ്ഡ് ഒരുക്കിയിരിക്കുന്നതെന്നും തന്റെ അനുവാദമില്ലാതെ ചിത്രം നിര്‍മിക്കാന്‍ അവകാശമില്ലെന്നും ഹര്‍ജിയില്‍ സജീവ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+