Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമചന്ദ്രന്‍പിള്ള വീണ്ടും എംപിയായേക്കും

തിരുവനന്തപുരം: ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് സി പി എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയെ പാര്‍ട്ടി വീണ്ടും നോമിനേറ്റ് ചെയ്തേക്കും.

പിള്ളയുടെയും സി പി എമ്മിലെ തന്നെ സി. ഒ. പൗലോസിന്റെയും സി പി ഐയിലെ ജെ. ചിത്തരഞ്ജന്റെയും രാജ്യസഭയിലെ കാലാവധി ഏപ്രില്‍ 21ന് അവസാനിക്കുകയാണ്. ഇപ്പോഴത്തെ നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് മാത്രമേ എല്‍ ഡി എഫിന് ലഭിക്കുകയുള്ളൂ.

ഈ സീറ്റില്‍ രാമചന്ദ്രന്‍പിള്ളയെ വീണ്ടും നോമിനേറ്റ് ചെയ്യാനാണ് സാധ്യത. ഇതുസംബന്ധിച്ച് മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന സി പി എം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനമെടുക്കും.

രാജ്യസഭയിലെ രണ്ട് സീറ്റുകളില്‍ ആരെ നോമിനേറ്റ് ചെയ്യണമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ തര്‍ക്കത്തിലാണ്. എ ഐ സി സി ജനറല്‍ സെക്രട്ടറി വയലാര്‍ രവി രാജ്യസഭാ സീറ്റിനോട് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അതേ സമയം ഐ ഗ്രൂപ്പ് പി. പി. തങ്കച്ചനും ഗോവിന്ദന്‍ നായര്‍ക്കും സീറ്റ് നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. കെ. മുരളീധരന് കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകൊടുത്ത തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് സീറ്റ് നല്‍കണമെന്ന അഭിപ്രായവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+