തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യും
ആലപ്പുഴ: ഡി ഐ ജി ടോമിന്‍ ജെ. തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആലപ്പുഴ അതിവേഗ കോടതി ജഡ്ജി ബാബു ഉത്തരവിട്ടു.
പുന്നപ്ര പറവൂര്‍ പുത്തന്‍വളപ്പില്‍ എന്‍. പ്രകാശന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് പ്രോസിക്യൂഷന് ഉത്തരവിട്ടത്. ആത്മഹത്യാശ്രമം നടത്തിയ അയല്‍പക്കത്തെ യുവതി രക്ഷിക്കാന്‍ ശ്രമിക്കുകയും സംഭവം പൊലീസില്‍ അറിയിക്കുകയും ചെയ്ത തന്നെ കൊലക്കേസില്‍ കുടുക്കി പൊലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ചാണ് പ്രകാശന്‍ ഹര്‍ജി നല്‍കിയത്.
56 ദിവസം തന്നെ തടവിലിടുകയും മര്‍ദിക്കുകയും ചെയ്തത് അന്ന് ആലപ്പുഴ എ എസ് പിയായിരുന്നു ടോമിന്‍ ജെ. തച്ചങ്കരിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
തച്ചങ്കരിയെ ഒന്നാം പ്രതിയാക്കി പ്രോസിക്യൂട്ട് ചെയ്യാനാണ് അതിവേഗ കോടതി ഉത്തരവിട്ടിരിക്കുന്നത്.












Click it and Unblock the Notifications