കേരളത്തില്‍ വാറ്റ് നടപ്പാക്കല്‍ മാറ്റി
തിരുവനന്തപുരം: മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കല്‍ കേരളത്തില്‍ തല്ക്കാലത്തേക്ക് മാറ്റിവച്ചതായി ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍.
മാര്‍ച്ച് 25 ചൊവാഴ്ചയാണ് ഇദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്രത്തില്‍ നിന്ന് ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങള്‍ വാറ്റ് നടപ്പാക്കുന്നതനുസരിച്ചേ കേരളത്തിലും ഇക്കാര്യത്തില്‍ മേല്‍നടപടിയുണ്ടാകൂ എന്നും അദ്ദേഹം അറിയിച്ചു. കേരളത്തില്‍ വാറ്റ് നടപ്പാക്കുന്നതിനെതിരെ കേരളത്തില്‍ വ്യാപാരി വ്യവസായ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് മന്ത്രിയുടെ ഈ അറിയിപ്പ്.












Click it and Unblock the Notifications