ഐക്യമുന്നണി സര്‍ക്കാര്‍ ചെയ്തത് നാട് പണയം വയ്ക്കല്‍
തിരുവനന്തപുരം: ഐക്യ മുന്നണി അധികാരത്തില്‍ വന്ന ശേഷം ചെയ്തത് നാട് പണയം വയ്ക്കുക മാത്രമാണെന്ന് വി എസ് അച്ചുതാനന്ദന്‍ അഭിപ്രായപ്പെട്ടു.
മുത്തങ്ങ സംഭവത്തെ സംബന്ധിച്ച് കേരള സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തള്ളിയില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞത് ലജ്ജയില്ലാത്തതുകൊണ്ടാണ്.
ദേശീയ മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയതി ആന്റണിയും ഐക്യമുന്നണി കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. ഇത്തരത്തില്‍ കൂടുതല്‍ കള്ളങ്ങളായിരിയ്ക്കും ഉമ്മന്‍ ചാണ്ടി നടത്തുന്ന കേരള രക്ഷാ ജാഥയില്‍ ഉടനീളം ഉന്നയിയ്ക്കുക. ഇത് ഒരു നുണ പ്രചരണ ജാഥമാത്രമായിരിയ്ക്കുമെന്ന് വി എസ് കളിയാക്കി.
ഉമ്മന്‍ ചാണ്ടിയുടെ വശ്വാസ്യത ജനത്തിന് മനസ്സിലായികഴിഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.












Click it and Unblock the Notifications