സഖ്യസേന ബാഗ്ദാദിനോട് അടുക്കുന്നു
ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിലേക്ക് യു എസ്-ബ്രിട്ടീഷ് സേന അടുത്തുകൊണ്ടിരിക്കുകയാണെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബാഗ്ദാദില്‍ നിന്നും അറുപത് കിലോമീറ്ററിനുള്ളിലാണ് സഖ്യസേനയെത്തിയിരിക്കുന്നതെന്നാണ് സി എന്‍ എന്‍ റിപ്പോര്‍ട്ട്.
സഖ്യസേനയുടെ വ്യോമാക്രമണവും ബാഗ്ദാദിന് നേരെ തുടരുകയാണ്. മാര്‍ച്ച് 25 ചൊവാഴ്ച അഞ്ച് തവണയെങ്കിലും സഖ്യസേന ബാഗ്ദാദില്‍ ബോംബിംഗ് നടത്തിയിട്ടുണ്ട്.
തിങ്കളാഴ്ച ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ ഇറാക്കിന്റെ വ്യോമ സേനാ സമുച്ചയവും ഉള്‍പ്പെടുന്നു. സദ്ദാം അന്താരാഷ്ട്ര വിമാനത്താവളവും ആക്രമണ ലക്ഷ്യമായിരുന്നു.
നസീറിയ നഗരത്തിന് നേരെയും സഖ്യസേന ചൊവാഴ്ച ആക്രമണം നടത്തി. മോസുലിനും കലാകിനും നേരെ ശക്തമായ ആക്രമണമാണ് ചൊവാഴച പുലര്‍ച്ചെ നടത്തിയത്.
ഇറാക്കിനെതിരായ യുദ്ധം തുടങ്ങിയതിന് ശേഷം ഇതുവരെയായി 33 യു എസ്- ബ്രിട്ട്ീ സൈനികര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications