ബസ്രയില്‍ ക്ലസ്റര്‍ ബോംബാക്രമണം
ക്ലസ്റര്‍ ബോംബിന്റെ ചില അവശിഷ്ടങ്ങളും അല്‍ ജസീറ ടെലിവിഷന്റെ ലേഖകന്‍ കാണിച്ചു. ബസ്രയില്‍ കനത്ത പ്രത്യാക്രമണം നേരിടേണ്ടിവന്നതിനാലാണ് യുഎസ് ക്ലസ്റര്‍ ബോംബിലേക്ക് കടന്നത്. ഇറാഖില്‍ ക്ലസ്റര്‍ ബോംബ് ഉപയോഗിച്ചതിനെതിരെ ലോകവ്യാപകമായി മനുഷ്യാവകാശസംഘടനകള്‍ പ്രതിഷേധിക്കുകയാണ്.
ആണവബോംബുപോലെ തന്നെ ഭീകരമാണ് ക്ലസ്റര്‍ ബോംബാക്രമണം. ഈ ബോംബുകളില്‍ പലതും പൊട്ടാതെ കിടക്കും. കുഴിബോംബുകള്‍ പോലെ വരുംതലമുറയെ വരെ വേട്ടയാടിക്കൊണ്ടിരിക്കും. ക്ലസ്റര്‍ ബോംബുകള്‍ യുദ്ധത്തില്‍ ഉപയോഗിക്കരുതെന്ന് അന്താരാഷ്ട്ര ധാരണയുള്ളതാണ്. എന്നാല്‍ ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് യുഎസ് ക്ലസ്റര്‍ ബോംബുകള്‍ ഉപയോഗിച്ചത്.
454 കിലോഗ്രാം തൂക്കവും 14 അടി നീളവുമുള്ള കവചത്തിനുള്ളില്‍ നിന്നാണ് 200ഓളം ബോംബുകള്‍ ഭൂമിയിലേക്ക് പെയ്തിറങ്ങുക. 100 അടി നീളവും 200 അടി വീതിയുമുള്ള ഒരു ഭൂപ്രദേശത്തെയാകെ തകര്‍ക്കാന്‍ ഒരൊറ്റ ക്ലസ്റര്‍ ബോംബിന് കഴിയും. ഓരോ ആയിരം ചതുരശ്ര അടിയിലും ആറ് ക്ലസ്റര്‍ ബോംബുകള്‍ വീതമാണ് വിതറുക. ഇവയില്‍ പല ബോംബുകളും പൊട്ടാതെ കിടക്കും. പിന്നീട് ഇത് എടുക്കാന്‍ ശ്രമിക്കുമ്പോഴായിരിക്കും പൊട്ടിത്തെറി ഉണ്ടാകുക. അതിനാല്‍ യുദ്ധം കഴിഞ്ഞാലും ഈ ബോംബുകള്‍ ഭീഷണിയായിരിക്കും. പലപ്പോഴും കുട്ടികളും സ്ത്രീകളും ആണ് ഈ ചതിക്കുഴിയില്‍ വീഴുക.
ബസ്രയില്‍ വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും സഖ്യസേനയുടെ മിസ്സില്‍ ആക്രമണത്തില്‍ പാടെ തകര്‍ന്നു. അടിയന്തരമായി ഇവിടെ സഹായമെത്തിക്കാന്‍ റെഡ് ക്രോസ് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications