ഇറാഖിന് മരുന്നെത്തിക്കൂ: മഹമ്മൂദ്
എണ്ണയ്ക്കു പകരം ഭക്ഷണം എന്ന ഐക്യരാഷ്ട്രസഭയുടെ പദ്ധതി നിര്‍ത്തിവച്ചത് യുഎസും ബ്രിട്ടനും ചേര്‍ന്നാണ്. ബുഷിന്റെയും ബ്ലെയറിന്റെയും നേതൃത്വത്തിലുള്ള സൈന്യം യാതൊരു വിവേചനവുമില്ലാതെയാണ് ഇറാഖില്‍ ആക്രമണം നടതതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനവാസകേന്ദ്രങ്ങളില്‍ രൂക്ഷമായ മിസ്സില്‍ ആക്രമണം നടത്തുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ യാതനകള്‍ അനുഭവിക്കുന്നു. പലര്‍ക്കും മരുന്ന് കിട്ടുന്നില്ല. ഇറാഖിന്റെ പക്കല്‍ അടുത്ത ആറ് മാസത്തേക്കുള്ള ഭക്ഷണം ഉണ്ട്. പക്ഷെ മരുന്നും ഭക്ഷണവുമായി വരുന്ന കപ്പലുകള്‍ പലതും അതിര്‍ത്തിയില്‍ തടഞ്ഞിട്ടിരിക്കുകയാണ്. ഈ കപ്പലുകള്‍ അടിയന്തരമായി ഇറാഖിലെത്താന്‍ വേണ്ട നടപടി ഐക്യരാഷ്ട്രസഭ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധത്തില്‍ തകര്‍ന്ന അതിര്‍ത്തിപ്രദേശങ്ങളില്‍ പരിക്കേറ്റുകഴിയുന്നവര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications