എണ്ണയിലൂടെ യുഎസിനെ അടിക്കാന്‍ ഇറാഖ്
ബാഗ്ദാദ്: അധികം എണ്ണ ഉല്പാദിപ്പിക്കാതെ എണ്ണയുടെ വില കൂട്ടി യുഎസിനെ പ്രഹരിക്കാന്‍ ഇറാഖിന്റെ എണ്ണയുടെ ചുമതലയുള്ള മന്ത്രി അമര്‍ മുഹമ്മദ് റഷീദ്. ഇതുവഴി സദ്ദാമിനെ അട്ടിമറിക്കാനുള്ള യുഎസ് സഖ്യസേനയുടെ യുദ്ധച്ചെലവ് പതിന്മടങ്ങ് കൂട്ടാന്‍ കഴിയുമെന്നും അദ്ദേഹം അറബ് രാഷ്ട്രങ്ങളോടുള്ള ആഹ്വാനത്തില്‍ പറഞ്ഞു.
ബാഗ്ദാദിന് പടിഞ്ഞാറുള്ള ഒരു എണ്ണയുല്പാദന കേന്ദ്രത്തില്‍ എത്തിയ അദ്ദേഹം മാര്‍ച്ച് 25 ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. യുഎസ്-ബ്രിട്ടീഷ് സേനയുടെ കഴിഞ്ഞ അഞ്ചു ദിവസമായി ഇറാഖിനെതിരെ തുടരുന്ന ആക്രമണം ഇറാഖി ജനതയ്ക്ക് നേരെയുള്ള കുറ്റകൃത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എണ്ണയുല്പാദിപ്പിക്കുന്ന അറബ് രാഷ്ട്രങ്ങള്‍ എണ്ണയുല്പാദനം കൂട്ടരുത്. ഇതോടെ യുഎസ് ചെലവ് കുത്തനെ കൂട്ടാന്‍ കഴിയും. - അദ്ദേഹം പറഞ്ഞു.
അതേ സമയം ഇറാഖ് യുദ്ധം മൂലമുണ്ടാകുന്ന എണ്ണയുടെ കുറവ് പരിഹരിക്കുമെന്നാണ് ഒപെക്(എണ്ണയുല്പാദനരാഷ്ട്രങ്ങളുടെ സംഘടന)സെക്രട്ടറി ജനറല്‍ അല്‍വാരോ സില്‍ കാല്‍ഡെറോന്‍ പറയുന്നത്.












Click it and Unblock the Notifications