ഇറാഖിന് സഹായം നല്‍കണം: കോഫി അന്നന്
ഇറാഖിലെ പൗരന്മാരുടെ ക്ഷേമത്തിനായി വേണ്ടത് എന്തും ചെയ്യാന്‍ ഐക്യരാഷ്ടസഭ തയ്യാറാണെന്നും സുരക്ഷാ സമിതി പറയുന്നു. എണ്ണയ്ക്ക് ആഹാരം എന്ന ഇറാഖിനുള്ള പദ്ധതി എത്രയും പെട്ടെന്ന് തന്നെ തുടങ്ങുമെന്ന് കോഫി അന്നന്‍ പറയുന്നു. ഇറാഖിലെ ഇപ്പോഴത്തെ അവസ്ഥയില്‍ മനുഷ്യസഹായ സംഘടനകളുടെ സേവനം ആവശ്യമാണ്. അത് എത്രയും പെട്ടെന്ന് തന്നെ വേണ്ടതാണ്. ഈ ആഴ്ചയുടെ അവസാനം തന്നെ എണ്ണയ്ക്ക് ആഹാരം എന്ന പദ്ധതി തുടങ്ങാനാവുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി കോഫി അന്നന്‍ പറഞ്ഞു.
യു എസ് പ്രസിഡണ്ടിന്റെ ദേശീയ സുരക്ഷാ ഉപദേശക കോണ്ടലീസാ റൈസ് മാര്‍ച്ച് 25 ചൊവാഴ്ച വൈകീട്ട് കോഫി അന്നനെ കാണുന്നുണ്ട്. ഇറാഖിലെ മാനുഷിക പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ഉദ്ദേശം.
ഐക്യരാഷ്ട്രസഭയുടെ ഇത്തരം ഏത് പദ്ധതിയെക്കുറിച്ചും യു എസുമായി ചര്‍ച്ച ചെയ്യുന്നതിനെ ഫ്രാന്‍സ് എതിര്‍ക്കുകയാണ്. ഇത് യു എസ് ഇറാഖില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിയ്ക്കുന്നതായിരിയ്ക്കുമെന്നാണ് ഫ്രാന്‍സിന്റെ നിലപാട്.












Click it and Unblock the Notifications