യുദ്ധം: യുഎസ് ചെലവ് 3,60,000 കോടി രൂപ
യുദ്ധാവശ്യത്തിന് ഒരു അനുബന്ധബജറ്റ് തയ്യാറുക്കന്നതിനായി യുഎസ് സെനറ്റര്‍മാര്‍ കഴിഞ്ഞ ദിവസം പ്രസിഡന്റ് ബുഷുമായി ചര്‍ച്ച നടത്തിയിരുന്നു. സെനറ്റര്‍ റോബര്‍ട്ട് ബയേര്‍ഡ് ആണ് ഈ ബജറ്റ് രൂപകല്പന ചെയ്തത്.
ഇതില്‍ 3,02400 കോടി രൂപയോളം യുദ്ധത്തിനുള്ള ചെലവാണ്. 38,400 കോടി രൂപ യുദ്ധശേഷം ഇറാഖിന്റെ പുനര്‍നിര്‍മ്മാണത്തിന് ചെലവിടാനുള്ളതാണ്. 19,200 കോടി രൂപയോളം യുദ്ധശേഷം യുഎസിന്റെ ആഭ്യന്തരസുരക്ഷ കാര്യക്ഷമമാക്കാനും ചെലവിടും.
ഇറാഖിനെതിരെ ഹ്രസ്വകാല യുദ്ധത്തിനായി ഏകദേശം 3,02400 കോടി രൂപ പെന്റഗണ്‍ യുഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയും തുക യുദ്ധാവശ്യത്തിന് നല്കാന്‍ തീരുമാനിച്ചത്.
ഹ്രസ്വമായ, അതേ സമയം തീവ്രതയോടുകൂടിയ ഒരു യുദ്ധമാണ് യുഎസ് പ്രതീക്ഷിക്കുന്നത്. അതായത് ഇറാഖില്‍ സദ്ദാമിനെ പുറത്താക്കി പകരം യുഎസിനെ അനുകൂലിക്കുന്ന ഒരാളെ ഭരണത്തിലേറ്റാന്‍ ആറ് മാസമാണ് യുഎസ് കണക്കാക്കിയിരിക്കുന്നത്.












Click it and Unblock the Notifications