കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു എസ് അന്തര്‍ദേശീയ നിയമം പറയുന്നു ! ! ! !

  • By Staff
Google Oneindia Malayalam News
അപ്രതീക്ഷിതമായി കനത്ത ആക്രമണം നടത്തിയ ഇറാഖിന് മുന്നില്‍ പരുങ്ങുകയാണ് സഖ്യസേന. വേണ്ടത്ര സൈനികരോടുകൂടി അല്ല ബാഗ്ദാദിലേയ്ക്ക് സഖ്യ സേന നീങ്ങിയതെന്ന് അവര്‍ തന്നെ ഇപ്പോള്‍ സമ്മതിയ്ക്കുകയാണ്.

ഇടയ്ക്കിടെ ഇറാഖില്‍ നിന്ന് ഏല്‍ക്കുന്ന അടിയ്ക്കിടയില്‍ യു എസ് നേതൃത്ത്വം സ്ഥിരം പറയുന്ന പരാതിയാണ് ഏറെ രസകരമായത്. യുദ്ധ നിയമങ്ങള്‍ ഇറാഖ് തെറ്റിയ്ക്കുന്നു എന്നതാണ് യു എസിന്റെ പരാതി. ചെകുത്താന്റെ വേദമോതല്‍ കേള്‍ക്കാന്‍ രസമുണ്ട്. ഐക്യ രാഷ്ട്ര സഭയുടെ പ്രമേയത്തിന് വിരുദ്ധമായി ഇറാഖിലേയ്ക്ക് ആക്രമണം നടത്തുന്ന യു എസാണ് ഈ വിലാപം നടത്തുന്നത്. മറ്റെല്ലാപേരും നിയമം പാലിയ്ക്കണം, എന്നാല്‍ തങ്ങള്‍ക്ക് തോന്നുന്നത് നിയമം എന്നതാണ് യു എസ് നിലപാട്.

ഇറാഖ് തെറ്റിയ്ക്കുന്ന യുദ്ധ നിയമങ്ങള്‍ കേട്ടാല്‍ അതിലേറെ രസകരമാണ്. പട്ടാള വേഷമണിയാത്തവര്‍ വന്ന് ആക്രമിയ്ക്കുന്നു, കീഴടങ്ങുന്നെന്ന് സൂചന നല്‍കിയ ശേഷം ആക്രമിയ്ക്കുന്നു - ഇതൊക്കെയാണ് യു എസിന്റെ പരാതികള്‍. ഇത് ഇറാഖിലെ സാധാരണക്കാര്‍ക്ക് തന്നെ വിനയാവുമെന്ന് യു എസ് മുന്നറിയിപ്പ് നല്‍കുകയാണ്. പക്ഷേ ഇത് മുന്നറിയിപ്പല്ല, പകരം ഇറാഖിലെ ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനുള്ള വെറും മുന്‍കൂര്‍ ജാമ്യമാണ്.

ഇനി ഇറാഖിലെ ജനവാസ കേന്ദ്രങ്ങളില്‍ നേരിട്ട് ആക്രമണം നടത്തിയ ശേഷം അവിടെ സാധാരണ വസ്ത്രം ധരിച്ച പട്ടാളക്കാരായിരുന്നെന്ന് ന്യായം പറയാമല്ലൊ.

കനത്ത ആക്രമണം നടത്താന്‍ അമേരിയ്ക്കയെ വിഷമിപ്പിയ്ക്കുന്ന ഒരു കാര്യമുണ്ട്. ഇതിനകം ചില യു എസ് സൈനികരെ ഇറാഖ് തടവുകാരായി പിടിച്ചതാണത്. കൂടുതല്‍ ആളുകളെ പിടിയ്ക്കുമോയെന്ന് പറയാനുമാവില്ല. സൈനികര്‍ മരിച്ചുതുടങ്ങിയതോടെ യു എസില്‍ പ്രതിഷേധം കൂടിയിരിയ്ക്കുകയാണ്. മരിച്ച മകന്റെ ചിത്രം കാണിച്ച് - ഇവനന്റെ മരണത്തിന് ബുഷാണ് കാരണക്കാരന്‍ - എന്ന് പറയുന്ന മാതാപിതാക്കളെ ടിവിയില്‍ കണ്ടുതുടങ്ങിയിരിയ്ക്കുന്നു. ഇത് യു എസ് നേതൃത്ത്വത്തിന്റെ ഉറക്കം കെടുത്തുകയാണ്.

തടവില്‍ പിടിച്ച സൈനികരോട് ജനീവ കരാറനുസരിച്ചല്ല ഇറാഖ് പെരുമാറുന്നതെന്ന് സ്ഥിരമായി പരാതിപ്പെടുകയാണ് യു എസ്. അവര്‍ എന്തൊക്കെ കരാര്‍ പാലിച്ചു എന്നത് ഇപ്പോള്‍ ആരും പറയുന്നുമില്ല. എന്തൊരു വൈചിത്യ്രം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X