എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് കൂട്ടി
ദില്ലി: എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനവ് വരുത്തി. ഏപ്രില്‍ 16 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക.
കൂടിയ നിരക്കിന് പുറമെ ഇന്ധന സര്‍ച്ചാര്‍ജായി 10 അമേരിക്കന്‍ ഡോളറും (ഏകദേശം 470 രൂപ) നല്‍കണം. അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷന്റെ തീരുമാനമനുസരിച്ചാണ് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയത്.
ഇന്ത്യന്‍ എയര്‍ലൈന്‍സും ജെറ്റ് എയര്‍വെയ്സും ടിക്കറ്റ് നിരക്കില്‍15 ശതമാനം വര്‍ധനവ് വരുത്തിയിട്ടുണ്ട്.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അങ്ങോട്ട് പോവുന്ന വിമാനങ്ങളില്‍ യാത്രക്കാരില്ലാത്തതിനാല്‍ ഈ നഷ്ടം നികത്താന്‍ അവിടെ നിന്നുള്ള സര്‍വീസിന് 3000 രൂപ അധികം ഈടാക്കുന്നതായി വ്യോമയാന മന്ത്രി ഷാനവാസ് ഹുസൈന്‍ അറിയിച്ചു.












Click it and Unblock the Notifications