ഗുജറാത്ത് മുന്‍ മന്ത്രിയ്ക്ക് വെടിയേറ്റ് മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ ആഭ്യന്ത്രര വകുപ്പ് മന്ത്രി ഹരേന്‍ പാണ്ഡ്യ വെടിയേറ്റ് മരിച്ചു. മാര്‍ച്ച് 26 ബുധനാഴ്ച രാവിലെ ഒമ്പതരയോടെ സ്വന്തം വീട്ടിനടുത്തുള്ള ഒരു പാര്‍ക്കില്‍ വച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
കാറിലെത്തിയ അക്രമികള്‍ അദ്ദേഹത്തിന്റെ കഴുത്തിലേയ്ക്ക് രണ്ട് തവണയാണ് വെടിവച്ചത്. അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വെടി കൊണ്ട് അരമണിയ്ക്കൂറിന് ശേഷമേ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിയ്ക്കാനായുള്ളു. പാണ്ഡ്യയെ വി എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
മൂന്ന് തവണ എല്ലിസ് ബ്രിഡ്ജ് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കേശുഭായ് പട്ടേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു ഇദ്ദേഹം. എന്നാല്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് മാറ്റി. ഗുജറാത്ത് ബി ജെ പിയിലെ വിഭാഗീയതയാണ് ഇതിന് കാരണമായത്. 2002 ഡിസംബറില്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നില്ല.












Click it and Unblock the Notifications