പൃഥ്വി വിജയകരമായി വിക്ഷേപിച്ചു
ബലാസര്‍: ഇന്ത്യയുടെ അത്യാധുനിക ഭൂതല-ഭൂതല മധ്യദൂര മിസിലായ പൃഥ്വി വിജയകരമായി വിക്ഷേപിച്ചു.
ഒറീസയിലെ ചാന്ദിപ്പൂരിനടുത്ത് കടലില്‍ വച്ചാണ് പൃഥ്വി വിക്ഷേപിച്ചത്. 8.5 മീറ്റര്‍ ഉയരവു ഒരു മീറ്റര്‍ വ്യാസവുമുള്ളതാണ് മിസൈല്‍. മാര്‍ച്ച് 26 ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു വിക്ഷേപണം.
രാജ്യത്തിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ പതിവുള്ള പരീക്ഷണം മാത്രമായിരുന്നു ഇതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications