ഡോ. ബാബു ജീസസ് അന്തരിച്ചു
തിരുവല്ല: മേരിക്യൂന്‍സ് ആശുപത്രി ഡയറക്ടറും മേരി ക്യൂന്‍സ് കോളെജ് ഓഫ് പാരാമെഡിക്കല്‍സ് സ്ഥാകനുമായ ഡോ. ബാബു ജീസസ് അന്തരിച്ചു. അദ്ദേഹത്തിന് 58 വയസ്സായിരുന്നു.
ജഡം മാര്‍ച്ച് 27 വ്യാഴാഴ്ച തൃക്കോതമംഗലം സെന്റ് മേരീസ് ബെത്ലഹേം പള്ളിയില്‍ സംസ്കരിക്കും. തിരുവല്ലയിലെ വീട്ടില്‍ നടക്കുന്ന ശുശ്രൂഷാ ചടങ്ങുകള്‍ക്ക് ശേഷം ജഡം രാവിലെ പുതുപ്പള്ളിയിലെ വീട്ടില്‍ കൊണ്ടുവരും.
തിരുവല്ല ഇലഞ്ഞിമൂട്ടില്‍ കണ്ടത്തില്‍ പരേതനായ മാത്തുള്ള മാപ്പിളയുടെ മകള്‍ ബിജിയാണ് ഭാര്യ. ഡോ. ബിക്കു ബാബു (എംഡി വിദ്യാര്‍ത്ഥി), ബിനു ബാബു (മെഡിക്കല്‍ വിദ്യാര്‍ത്ഥി- യൂറോപ്പ്) എന്നിവര്‍ മക്കളാണ്.
ഇന്ത്യയില്‍ ആദ്യമായി ഒരു അലര്‍ജി ആശുപത്രി സ്ഥാപിക്കുന്നത് ഡോ. ബാബു ജീസസ് ആണ്. പത്മശ്രീ പുരസ്കാരം, ഭാരതീയ വികാസ് രത്ന, ഡോ. പൈ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മസ്കറ്റിലെ അല്‍ഖെയിന്‍ മെഡിക്കല്‍ സെന്ററിലെ വിസിറ്റിംഗ് കണ്‍സള്‍ട്ടന്റായിരുന്നു.












Click it and Unblock the Notifications