തിരുവനന്തപുരത്ത് ജൈവസാങ്കേതിക പാര്‍ക്ക്
തിരുവനന്തപുരം: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് ഒരു ജൈവസാങ്കേതിക പാര്‍ക്ക് സ്ഥാപിക്കും.
26 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടര്‍ ആര്‍. വി. തമ്പാന്‍ പറഞ്ഞു.
പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത്രതന്നെ തുക ജൈവസാങ്കേതിക വകുപ്പ് വഴി കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കും. ഒരു ഇന്‍ക്യുബേറ്റര്‍ അടക്കമുള്ളഅടിസ്ഥാന സൗകര്യങ്ങള്‍ പാര്‍ക്കിലുണ്ടാവും.
പ്ലാന്റ് മോഡുലാര്‍ ബയോടെക്നോളജി, എന്‍വയോണ്‍മെന്റ് ബയോടെക്നോളജി, മോളിക്യൂലാര്‍ ഹ്യൂമന്‍ ജെനിറ്റിക്സ്, ന്യൂറോ ബയോളജി, കാന്‍സര്‍ ബയോളജി എന്നീ മേഖലകളിലായിരിക്കും കൂടുതല്‍ പ്രവര്‍ത്തനം നടക്കുക.












Click it and Unblock the Notifications