കാസര്‍ഗോഡ് സമുദായ സംഘര്‍ഷം
കാസര്‍ഗോഡ്: ഇരുസമുദായങ്ങളില്‍പെട്ട ജനങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ ആറ് പേര്‍ക്ക് പരിക്ക്. മാര്‍ച്ച് 26 ബുധനാഴ്ച നായ ബസാര്‍ പ്രദേശത്തെ ഉപ്പള ടൗണില്‍ ആണ് സംഭവം.
ആറ് കടകള്‍ക്ക് കേട് സംഭവിച്ചു. നായബസാര്‍ പ്രദേശത്ത് ഹര്‍ത്താലാണ്. കാസര്‍കോട്-മാംഗ്ലൂര്‍ റൂട്ടിലെ 50 കിലോമീറ്റര്‍ ദൂരത്തിലെ ബസ്സോട്ടം നിലച്ചു. മോട്ടോര്‍സൈക്കിളില്‍ വന്ന ഒരു യുവാവിനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. സംഘര്‍ഷത്തിനിടയില്‍ ഒരു കാറിനും കേടുപറ്റി. മംഗലപാടി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തില്‍ സംഘര്‍ഷം തീര്‍ക്കാനുള്ള ശ്രമം വിജയിച്ചില്ല.
കഴിഞ്ഞ രാത്രിയില്‍ മൂന്ന് കടകള്‍ തകര്‍ത്തു. ബുധനാഴ്ച ഇതിന് പകരമായി മൂന്ന് കടകള്‍ തകര്‍ത്തു.












Click it and Unblock the Notifications