ചരിത്ര കൗണ്‍സില്‍ രേഖാശേഖരമുണ്ടാക്കുന്നു
തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ കുടുംബ ചരിത്രങ്ങളുടെയും ജീവചരിത്രങ്ങളുടെയും രേഖകളുടെ ഒരു ശേഖരമുണ്ടാക്കുന്നു.
ജീവചരിത്രം, ആത്മകഥ, കുടുംബചരിത്രം ഇവ സംബന്ധിച്ച വിവരങ്ങളും സുവനീറുകള്‍, മോണോഗ്രാഫുകള്‍, ഗ്രന്ഥവരികള്‍, നാള്‍വഴികള്‍, ആധാരം തുടങ്ങിയ രേഖകളും കൗണ്‍സിലിന് നല്‍കാം. രേഖകള്‍ നല്‍കുന്നയാള്‍ക്ക് കൗണ്‍സില്‍ ലൈബ്രറിയില്‍ ബഹുമാന്യ സ്ഥാനമുണ്ടാവും.
രേഖകള്‍ നല്‍കുന്നയാളുടെ സ്വന്തമായിരിക്കണം. രേഖകള്‍ ശാസ്ത്രീയമായി കൗണ്‍സില്‍ സൂക്ഷിക്കും.
വേറിട്ടുനില്‍ക്കുന്ന സംഭാവനകള്‍ക്ക് പ്രത്യേക അംഗീകാരവും സമ്മാനങ്ങളും നല്‍കും. ഡയറക്ടര്‍, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍, പി ബി നമ്പര്‍ 839, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, നളന്ദ, തിരുവനന്തപുരം-3 എന്ന വിലാസത്തിലാണ് രേഖകള്‍ അയക്കേണ്ടത്. മാര്‍ച്ച് 31ന് മുമ്പ് അയക്കുന്നവ മാത്രമേ പരിഗണിക്കുകയുള്ളൂ.












Click it and Unblock the Notifications