പ്രവേശനം: മെഡി.കോളെജുകള്‍ റിപ്പോര്‍ട്ട് നല്കണം
തിരുവനന്തപുരം: മെഡിക്കല്‍ സീറ്റുകളിലേക്ക് പ്രവേശനം നടത്തിയതിന്റെ വിശദവിവരങ്ങള്‍ നല്‍കാന്‍ കോലഞ്ചേരി, പുഷ്പഗിരി മെഡിക്കല്‍ കോളെജുകളോട് സി. കെ. വിശ്വനാഥന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കോലഞ്ചേരി, പുഷ്പഗിരി മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നടത്തിയത് സുപ്രിം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണെന്ന പരാതിയിന്മേല്‍ അന്വേഷണം നടത്തിവരികയാണ് സി. കെ. വിശ്വനാഥന്‍ കമ്മിറ്റി. രണ്ടാഴ്ചയ്ക്കുള്ളില്‍ വിവരങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ഈ കോളജുകളില്‍ പ്രവേശന പരീക്ഷ നടത്തിയതിന്റെ രീതിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവേശന പരീക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ പരീക്ഷാ സിലബസിന്റെ നിലവാരവും കമ്മിറ്റി പരിശോധിക്കും.
പ്രവേശനത്തില്‍ മെറിറ്റ്, റിസര്‍വേഷന്‍ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോയെന്നും കോളജുകളിലെ ഫീസും കമ്മിറ്റിയുടെ അന്വേഷണത്തില്‍ പെടും.












Click it and Unblock the Notifications