ലൈംഗിക വ്യാപാരം: അഞ്ചുപേര്‍ അറസ്റില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും കൂട്ടബലാത്സംഗം നടത്തുകയും ചെയ്ത കുറ്റത്തിന് ഒരു ലൈംഗിക തൊഴിലാളിയടക്കം അഞ്ച് പേരെ നെടുമങ്ങാട് പൊലീസ് അറസ്റ് ചെയ്തു.
കാരത്ത് സ്വദേശികളായ രാജന്‍ (33), അജിത്കുമാര്‍ (32), കിളിമാനൂര്‍ സ്വദേശികളായ സൂനീര്‍ (25), ഷാജഹാന്‍, പുല്ലമ്പാര സ്വദേശി സുജാത (32) എന്നിവരാണ് അറസ്റിലായത്.
പള്ളിപ്പുറത്ത് ഒരു വീട്ടില്‍ വേലക്കാരിയായി ജോലി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ജനവരി ആദ്യം വീട്ടില്‍ നിന്നും പോയ പതിനാലുകാരിയായ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംശയം തോന്നിയ കുട്ടിയുടെ അമ്മാവന്‍ ആറ്റിങ്ങലിലെ ഒരു ഹോട്ടലില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയായിട്ടുണ്ടെന്ന് മനസിലാക്കിയ ബന്ധുക്കള്‍ നെടുമങ്ങാട് പൊലീസ് സ്റേഷനില്‍ ഹാജരാക്കി.
നെടുമങ്ങാട് ബസ് സ്റാന്റില്‍ വെച്ച് പെണ്‍കുട്ടിയുമായി സൗഹൃദബന്ധം സ്ഥാപിച്ച സുജാത അവളെ ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പലര്‍ക്കും സുജാത പെണ്‍കുട്ടിയെ കാഴ്ചവച്ചിട്ടുണ്ട്.
ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.












Click it and Unblock the Notifications