കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപ്പലില്‍ ആര്‍ഡിഎക്സുണ്ടെന്ന് സംശയം

  • By Staff
Google Oneindia Malayalam News

കൊച്ചി: ഇന്തോനേഷ്യയില്‍ നിന്നും പിണ്ണാക്കുമായി കൊച്ചി തുറമുഖത്തെത്തിയ കപ്പലില്‍ ആര്‍ ഡി എക്സ് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

പരിശോധനയില്‍ ഒന്നും കണ്ടെത്താനായിട്ടില്ല. അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

മാര്‍ച്ച് 24 തിങ്കളാഴ്ചയാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും മൂന്ന് കാലിത്തീറ്റ നിര്‍മാണ കമ്പനികള്‍ക്കായുള്ള പിണ്ണാക്കുമായി കപ്പല്‍ കൊച്ചിയിലെത്തിയത്. ഒരു ലക്ഷത്തിലേറെ ചാക്ക് പിണ്ണാക്കാണ് കപ്പലിലുള്ളത്. ബുധനാഴ്ച മുതല്‍ പിണ്ണാക്ക് ഇറക്കാന്‍ തുടങ്ങിയിരുന്നു. ഇതിനിടെ രാത്രിയില്‍ അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പിണ്ണാക്കിറക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. പിണ്ണാക്ക് കയറ്റിയ ലോറികളെ പുറത്ത് പോവാന്‍ അനുവദിച്ചില്ല.

ബോംബ് സ്ക്വാഡുമായാണ് പരിശോധന നടത്തിയ്. പല ചാക്കുകളും തുറന്നുകിടന്നിരുന്നു. കപ്പല്‍ ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X