ശ്രീനാരായണ ലോകകണ്‍വെന്‍ഷന്‍
കൊച്ചി: ശ്രീനാരായണ ലോകകണ്‍വെന്‍ഷും ആഗോളസമ്മേളനവും കൊച്ചിയില്‍ നടക്കും. എസ്എന്‍ഡിപി യോഗത്തിന്റെ 100ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.
മെയ് 10 മുതല്‍ 12 വരെയാണ് മൂന്ന് ദിവസത്തെ ഈ സമ്മേളനം. 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ഇതില്‍ 22 രാഷ്ട്രങ്ങളില്‍ നിന്നുള്ള 250 പ്രതിനിധികള്‍ ഉണ്ടാകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 400 പ്രതിനിധികളും സംബന്ധിക്കും.
സമ്മേളന നടത്തിപ്പിനായി 501 അംഗങ്ങളുള്ള വിപുലമായ സ്വീകരണസമിതി രൂപീകരിച്ചിട്ടുണ്ട്. എസ്എന്‍ഡിപി യോഗം മാര്‍ച്ച് 26 ബുധനാഴ്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഈ വിവരം.












Click it and Unblock the Notifications