സൗഹൃദവെടി: രണ്ട് ബ്രിട്ടീഷ് സൈനികര്‍ മരിച്ചു
ലണ്ടന്‍: തെക്കന്‍ ഇറാക്കിലെ ബസ്രയിലുണ്ടായ സൗഹൃദവെടിയില്‍ രണ്ട് ബ്രിട്ടീഷ് സൈനികര്‍ മരിച്ചു.
തെറ്റിദ്ധാരണ മൂലം സഖ്യസേനയിലെ പട്ടാളക്കാരുടെ ഒരു സംഘം മറ്റൊരു സംഘത്തിന് നേരെ വെടിവച്ചതിനെ തുടര്‍ന്നാണ് രണ്ട് പേര്‍ മരിച്ചതെന്ന് ബ്രിട്ടീഷ് സൈനിക കമാന്റര്‍ അറിിയിച്ചു. രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ ശസ്ത്രക്രിയക്ക് വിധേയമാക്കി.
ബസ്രയില്‍ ഇറാക്ക് സൈന്യവുമായുള്ള തുടര്‍ച്ചയായ വെടിവപ്പിനിടെയാണ് സൗഹൃദ വെടിയുണ്ടായത്. ഇതോടെ യുദ്ധത്തില്‍ മരിച്ച ബ്രിട്ടീഷ് പട്ടാളക്കാരുടെ എണ്ണം 20 ആയി. രണ്ട് പേര്‍ മരിച്ചത് പോരാട്ടത്തിനിടെയാണ്. മറ്റ് 16 പേര്‍ രണ്ട് ഹെലികോപ്റ്റര്‍ അപകടങ്ങളില്‍ മരിച്ചു.












Click it and Unblock the Notifications