200 ഇറാക്കി സൈനികര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: നജാഫിനടുത്ത് ഇരുന്നൂറോളം ഇറാക്കി സൈനികര്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ അവകാശപ്പെട്ടു.
ഇറാക്കി സൈന്യം റോക്കറ്റ് പ്രോപ്പുല്ലര്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് യു എസ് ആഞ്ഞടിച്ചത്. യു എസ് സൈനികരാരും കൊല്ലപ്പെട്ടിട്ടില്ല. ഇറാക്കിന്റെ ഭാഗത്തു നിന്ന് ഉടന്‍ പ്രതികരണമൊന്നുമുണ്ടായിട്ടില്ലെന്ന് പെന്റഗണ്‍ പറഞ്ഞു.
ബാഗ്ദാദിന് അടുത്ത് സഖ്യസേന ആക്രമണം തുടരുകയാണ്. സഖ്യസേന ബാഗ്ദാദിനോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് പെന്റഗണ്‍ അവകാശപ്പെട്ടു.
ബാഗ്ദാദില്‍ മാര്‍ച്ച് 26 ബുധനാഴ്ച പുലര്‍ച്ചെ 24 ബോംബ് ആക്രമങ്ങളാണ് നടന്നത്. റിപ്പബ്ലിക്കന്‍ ഗാര്‍ഡുകളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.












Click it and Unblock the Notifications