യുഎസ് ലക്ഷ്യം അറബ് ലോകം വിഭജിക്കല്‍
ഇതിലൂടെ യുഎസിന്റെ സാമ്രാജ്യം വിപുലീകരിക്കാനും ലക്ഷ്യമിടുന്നു. 2001 സപ്തംബര്‍ 11ന് നടന്ന തീവ്രവാദി ആക്രമണത്തെ തങ്ങളുടെ സാമ്രാജ്യത്വ വിപുലീകരണ ലക്ഷ്യത്തിന് ഉപയോഗിക്കുകയാണ് അമേരിക്ക. ബലപ്രയോഗത്തിലൂടെ തന്നെ സാമ്രാജ്യം വിപുലീകരിക്കാനാണ് യുഎസ് ശ്രമം. സര്‍വനാശത്തിനുള്ള ആയുധങ്ങളുണ്ടെന്ന ഭാവേന ഇറാഖിനെ ആക്രമിച്ചതിനു പിന്നില്‍ മധേഷ്യയെ ആകെ യുഎസ് താല്പര്യങ്ങള്‍ക്കനുസരിച്ച് പുനസംഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. യുഎസിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് നില്ക്കുന്ന ഭരണാധികാരികളെക്കൊണ്ട് അറബ് രാജ്യങ്ങള്‍ നിറയ്ക്കലും ലക്ഷ്യമാണ്. - പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യുഎസിന്റെ ഈ നീക്കത്തിന് ഇസ്രയേല്‍ പൂര്‍ണ്ണസഹായം നല്കും. സമീപസ്ഥലങ്ങള്‍ കൂടി വെട്ടിപ്പിടിച്ച് ഗ്രേറ്റ് ഇസ്രയേല്‍ ഉണ്ടാക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. പലസ്തീന്‍കാരെ അവരുടെ ജനിച്ച മണ്ണില്‍ നിന്ന് ഓടിക്കുകയാണ് ഒരു ലക്ഷ്യം. ക്രൂരമായ സൈനികആക്രമണത്തിലൂടെയും വീടുകള്‍ ഇടിച്ചു നിരത്തിയും കൃഷിക്കളങ്ങള്‍ നശിപ്പിച്ചും ഈ ലക്ഷ്യം ഇസ്രയേല്‍ നേടും. ഇസ്രയേലിന്റെ സാമ്രാജ്യവികസന മോഹമാണ് മധ്യേഷ്യയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാണ് ലോകത്തിന്റെ ഇന്നത്തെ നിലയിലുള്ള ദുരന്തത്തിന് കാരണമായതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ആധുനികമായ സാങ്കേതികവികസനം സാധ്യമാകാതെ സോവിയറ്റ് യൂണിയനുകള്‍ മുരടിച്ചതാണ് ഇന്നത്തെ അരാജകത്വത്തിന് കാരണം. അറബ് ലോകത്തെ എണ്ണസമ്പത്ത് ഊറ്റിയെടുക്കുകയാണ് യുഎസിന്റെ യുദ്ധത്തിന്റെ മറ്റൊരു ലക്ഷ്യമെന്നും പറയുന്നു.












Click it and Unblock the Notifications