Get Updates
Get notified of breaking news, exclusive insights, and must-see stories!

മതപരിവത്തന ബില്‍ ഗുജറാത്ത് പാസാക്കി

ഗാന്ധിനഗര്‍: മതസ്വാതന്ത്യ്രബില്‍ എന്ന് പേരിട്ട വിവാദമായ മതപരിവര്‍ത്തന ബില്‍ ഗുജറാത്ത് നിയമസഭ പാസാക്കി.

മതപരിവര്‍ത്തനം നടത്തുന്നതിന് ജില്ലാ മജിസ്ട്രേറ്റിന്റെ അനുവാദം ലഭിച്ചിരിക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. തിരഞ്ഞെടുപ്പിന് മുമ്പുള്ള നരേന്ദ്രമോഡിയുടെ വാഗ്ദാനങ്ങളിലൊന്നാണ് മതപരിവര്‍ത്തന നിയമം കൊണ്ടുവരികയെന്നത്.

ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനാണ് നിയമം കൊണ്ടുവരുന്നതെന്നാണ് ബി ജെ പി പറയുന്നത്. തമിഴ്നാട്ടിലും മധ്യപ്രദേശിലും ഇത്തരം നിയമം നിലവില്‍ വന്നിട്ടുണ്ടെന്നും അവര്‍ പറയുന്നു.

അതേ സമയം നിര്‍ബന്ധപൂര്‍വം ചെയ്യുന്ന ഏത് പ്രവൃത്തിയും നിയമവിരുദ്ധമാണെന്നും അതിനെതിരെ നടപടിയെടുക്കാമെന്നും അതിനായി പ്രത്യേകിച്ച് ഒരു നിയമം കൊണ്ടുവരേണ്ടതില്ലെന്നും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ബില്‍ കൊണ്ടുവരുന്നതിന് മുമ്പായി ഗുജറാത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ സര്‍വെ നടത്തി എപ്പോഴാണ് അവര്‍ മതപരിവര്‍ത്തനം നടത്തിയതെന്നും എങ്ങനെയാണെന്നതും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ക്രൈസ്തവ വിഭാഗം ആരോപിക്കുന്നു. സര്‍ക്കാര്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+