Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് വട പോയി, പിസ വന്നു

കോഴിക്കോട്: കോഴിക്കോടുകാരുടെ രുചികള്‍ മാറിയിരിക്കുന്നു. ബോണ്ടയും പഴംപൊരിയും ഉഴുന്നുവടയും ഒക്കെ ഇപ്പോള്‍ ഔട്ട് ഒഫ് ഫേഷന്‍. പെരുകിവരുന്ന ഫാസ്റ് ഫുഡ് കടകളില്‍ പിസയും ബര്‍ഗറും കഴിക്കാനെത്തുന്നവരുടെ തിരക്ക് രുചിമാറ്റത്തിന്റെയും തലമുറ മാറ്റത്തിന്റെയും കഥ പറയുന്നു.

കോഴിക്കോട് വരെ എത്തിയ ഈ പുതിയ പടിഞ്ഞാറിന്റെ പുത്തന്‍ തീറ്റ സംസ്കാരം മലബാറിലെ മറ്റ് പട്ടണങ്ങളിലേയ്ക്കും പതുക്കെ പടരുന്നുണ്ട്.

കേരളത്തില്‍ കൊച്ചിയിലാണ് ആദ്യം പിസ കടകള്‍ തുടങ്ങിയത്. എന്ത് പടിഞ്ഞാറന്‍ സ്വഭാവവും ആദ്യം സ്വീകരിയ്ക്കുന്ന കേരളീയര്‍ കൊച്ചിക്കാരാണല്ലൊ. വൈകാതെ കടക്കാര്‍ പിസ തീറ്റക്കാരെ കോട്ടയത്തും കണ്ടെത്തി. കൊച്ചിയില്‍ പല കടകളും പിസയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇവരും പിസയില്‍ നാടന്‍ ചേരുവകള്‍ പരീക്ഷിയ്ക്കുന്നുണ്ട്.

വൈകിയാണ് തിരുവനന്തപുരത്ത് പിസ എത്തിയത്. പക്ഷേ കടകളുടെ എണ്ണം കുറവാണെന്ന് മാത്രം. ഇപ്പോള്‍ ഇതാ മലബാറിലേയ്ക്കും ഈ പടിഞ്ഞാറന്‍ ഭക്ഷണം കടന്ന് കയറുന്നു. വൈകുന്നേരങ്ങളില്‍ ചായയോടൊപ്പം പരിപ്പുവടയോ പഴംപൊരിയോ കഴിക്കുന്ന ശീലമൊക്കെ ആധുനിക കോഴിക്കോടുകാരില്‍ മാറി. പകരം പെപ്സിയോ കൊക്ക കോളയോ നുണഞ്ഞ് പിസയുടെ പാശ്ചാത്യരുചി ആസ്വദിക്കുന്നത് പുതിയ ശീലം വളര്‍ന്നുകഴിഞ്ഞു.

നഗരത്തില്‍ ഫാസ്റ് ഫുഡ് സ്നാക്ക് പാര്‍ലറുകള്‍ പെരുകിവരികയാണ്. ഇവയിലെ മെനുവില്‍ പിസക്കും ബര്‍ഗറിനും തന്നെ പ്രധാന സ്ഥാനം.

ചെറുപ്പക്കാരാണ് ഈ കടകളില്‍ പിസയും ബര്‍ഗറും രുചിക്കാന്‍ കൂടുതലായെത്തുന്നത്. പ്രത്യേകിച്ചും 18നും 25നും ഇടയില്‍ പ്രായമുള്ള നവയുവാക്കള്‍. പ്രായം ചെന്ന ചിലരും കടകളില്‍ എത്തുന്നുണ്ട്. വിദേശ കുത്തകകളേയും ആഗോളീകരണത്തേയും വിമര്‍ശിയ്ക്കുന്നതിനിടയില്‍ അവരും നുണയുന്നത് കൊക്കൊ കോള തന്നെ. കഴിയ്ക്കുന്നത് പിസയും. 30 മുതലാണ് പിസയുടെ നിരക്ക്. സ്നാക്ക് പാര്‍ലറുകളിലെത്തുന്നത് കാശ് കൂടുതല്‍ ചെലവാകുന്ന ഏര്‍പ്പാടാണെങ്കിലും അതൊന്നും ഈ കടകളിലെ തിരക്ക് കുറയാന്‍ കാരണമാവുന്നില്ല.

സംസ്കാരം മാറുന്നതിന് ഗതിവേഗം കൂടിയിരിക്കുന്നുവെന്ന് ഈ പുതിയ സംസ്കാരം വ്യക്തമാക്കുന്നു. നഗരകേന്ദ്രത്തില്‍ പോലും നാടന്‍ ഭക്ഷണം ലഭ്യമാവുന്ന ഒട്ടേറെ ഹോട്ടലുകളുണ്ടായിരുന്ന കോഴിക്കോട്ട് ഇത്തരം പാര്‍ലറുകള്‍ പെരുകിയത് ഒരു സംസ്കാരത്തിന്റെ മാറ്റത്തിന്റെ കൂടി സൂചനയാണ്.

ഇത്തരം മാറ്റങ്ങള്‍ക്ക് വിധേയമായെങ്കിലും കോഴിക്കോട്ടുകാരുടെ ചില തനത് സ്വഭാവങ്ങള്‍ മാറിയിട്ടില്ലെന്ന് വേണം കരുതാന്‍. അവര്‍ ഇപ്പോഴും മീന്‍ തീറ്റിക്കാര്‍ തന്നെ. പിസയിലും മീന്‍ ചേര്‍ത്ത പിസയ്ക്കാണ് ഏറെ പ്രീയം. പൊതുവേ ചിയ്ക്കന്‍, വെജിറ്റബിള്‍ പിസകളാണ് പ്രചാരത്തിലുള്ളത്. അത് കോഴിക്കോട് എത്തിയപ്പോള്‍ മീന്‍ ചേര്‍ത്ത് നാടന്‍ സ്വഭാവം ആര്‍ജ്ജിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+