ഗുരുവായൂരില്‍ പുതിയ ക്യൂ സമ്പ്രദായം
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത പുതിയ ക്യൂസമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
2003-04 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചതിനു ശേഷം ദേവസ്വം മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. അപ്പുക്കുട്ടന്‍, അംഗം എം. ബി. ശ്രീകുമാര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
ഇപ്പോഴും മേല്പത്തൂര്‍ ഓഡിറ്റോറിയത്തിന്റെ വലതുവശത്തായി നിര്‍മിക്കുന്ന കെട്ടിടത്തിലായിരിക്കും പുതിയ ക്യൂ സമ്പ്രദായം ഏര്‍പ്പെടുത്തുക. കെട്ടിടം നിര്‍മിക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെട്ടിടത്തിനകത്തെ ക്യൂ പ്രധന കവാടത്തിലേക്ക് നീളും. ഒന്നാം നിലയിലും രണ്ടാം നിലയിലും ഭക്തര്‍ക്ക് ഇരിക്കാനുള്ള കസേരകളുണ്ടാവും. കുടിവെള്ളം ലഭിക്കുന്നതിനും ഭക്തിഗാനം കേള്‍ക്കുന്നതിനുമുള്ള സംവിധാനങ്ങളുണ്ടാവും.
ബജറ്റില്‍ 14.73 കോടി രൂപ മിച്ചമാണ് കാണിച്ചത്. 55.53 കോടി മൊത്ത വരുമാനവും 40.80 കോടി രൂപ ചെലവുമാണ്.
ഭക്തര്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് 30 ലക്ഷം രൂപ ചെലവില്‍ ഒരു കെട്ടിടം നിര്‍മിക്കും. പാഞ്ചജന്യം കോംപ്ലക്സിലായിരിക്കും ഈ കെട്ടിടം.












Click it and Unblock the Notifications